Saturday, May 18, 2024 2:29 pm

ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ എന്തെങ്കിലും ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എൻഐഎയും പരിശോധന നടത്തിയിരുന്നു. എൻഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

ഇന്നലെ രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. നര്‍വാളിലെ ട്രാൻസ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്ഫോടനം നടന്നു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനം ജമ്മു കശ്മീർ ലഫ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. ആസൂത്രിതമായ സ്ഫോടനമെന്നാണ് പോലീസ് പറയുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. നേരത്തെ റിപ്പബ്ലിക് ദിനത്തിനു മുൻപ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ ഭാരത് ജോഡോ യാത്ര നിർത്തില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു

0
തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം...

കേരളത്തില്‍ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ന് പിടിച്ചത് കോടികളുടെ സ്വര്‍ണ്ണം

0
തിരുവനന്തപുരം: സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇന്ന് മാത്രം സംസ്ഥാനത്ത്...

‘തെരഞ്ഞെടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി ഇപ്പോഴും പണപ്പിരിവ് നടത്തുന്നു’ ; ആരോപണവുമായി DYFI

0
പമ്പ: ബിജെപിക്കെതിരെ ആരോപണവുമായി DYFI. തെരെഞ്ഞടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി...

ജിയോ നെറ്റ്‌വർക്ക് ഉപേക്ഷിച്ച് തേക്കുതോട് നിവാസികൾ

0
തേക്കുതോട് : ജിയോ നെറ്റ്‌വർക്ക് ഉപേക്ഷിച്ച് തേക്കുതോട് നിവാസികൾ. ജിയോ നെറ്റ്...