ഓമല്ലൂര്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. പുത്തന്‍പീടിക ബദ്‌സെയ്ദ ആശുപത്രി ജംഗ്ഷനിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പറയനാലി വാര്‍ഡിലെ കുടുംബശ്രീ സംരംഭ ഗ്രൂപ്പ് ആണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന്റെ വാടക, വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഗ്രാമപഞ്ചായത്ത് നല്‍കും. ഒരു ഊണിന് 20 രൂപയാണ് വില. ഭക്ഷണപ്പൊതി വീട്ടിലെത്തിക്കുകയാണെങ്കില്‍ 25 രൂപ നല്‍കണം. ഭക്ഷണം വിലയ്ക്ക് വാങ്ങുവാന്‍ നിവൃത്തി ഇല്ലാത്തവര്‍ക്കും കിടപ്പ് രോഗികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ പഞ്ചായത്ത് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.

ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നിവൃത്തി ഇല്ലാത്തവര്‍ക്ക് പഞ്ചായത്തിന്റെ ചെലവില്‍ ഭക്ഷണം വീടുകളില്‍ എത്തിക്കുമെന്നും പ്രസിഡിന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...