നാടകപ്രതിഭയ്ക്ക് പാർക്കാൻ സ്വന്തമിടമൊരുക്കി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരവധി പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ 25 വർഷമായി അഭിനയത്തികവോടെ നിറഞ്ഞുനിന്ന നടിയാണ് ഇലവുംതിട്ട കല്ലമ്പറമ്പിൽ ബ്രഹ്മനിവാസിൽ രമണി സുരേന്ദ്രൻ (50). പക്ഷെ കാലമിത്രയായിട്ടും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള സ്വന്തം വീട് സ്വപ്നം മാത്രമായിരുന്നു ഈ നാടകപ്രതിഭയ്ക്ക്. 15 വർഷമായി സ്വന്തം പേരിൽ എഴുതാത്ത രണ്ട് സെന്റ് വസ്തുവിലെ കുടുംബവീടിനു സമീപം ഓലയും ഷീറ്റും കൊണ്ട് തട്ടിക്കൂട്ടപ്പെട്ട കൂരയിലായിരുന്നു അവരുടെ ഇതുവരെയുള്ള വാസം. എന്നാൽ ഇന്നുമുതൽ രമണിക്ക് സുരക്ഷിതബോധത്തോടെ ഉറങ്ങാം. ഇലവുംതിട്ട ജനമൈത്രി പോലീസിനൊപ്പം സുമനസ്സുകൾ ചേർന്ന് അവരുടെ സ്വപ്നം സാക്ഷാൽക്കരിച്ചുനൽകിയിരിക്കുകയാണ്. മഴയും വെയിലുമൊക്കെ തീർത്ത പ്രതിസന്ധികളിൽ ഏതു നിമിഷവും പൊളിഞ്ഞുവീഴുമെന്ന സ്ഥിതിയിൽ നിന്നും ശാശ്വതമായ രക്ഷ തേടി ഇക്കാലയളവിൽ രമണി പലരേയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇലവുംതിട്ട ജനമൈത്രി പോലീസിനെ തന്റെ ദുരവസ്ഥ അറിയിക്കുമോ എന്ന് പൊതുപ്രവർത്തകയായ രമയോട് അന്വേഷിച്ചു. തുടർന്ന് രമ പോലീസിനെ സമീപിച്ചതോടെയാണ് വഴിത്തിരിവായത്.

ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷായും ആർ.പ്രശാന്തും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും, എസ് എച്ച് ഒ ബി.അയ്യൂബ്ഖാനെ വിവരം ധരിപ്പിക്കുകയും ചെയ്തു. എസ് എച്ച് ഒയുടെ നിർദേശപ്രകാരം ബീറ്റ് ഓഫീസർമാർ സുമനസ്സുകളുടെ സഹായം തേടി, അങ്ങനെയാണ് ഷാജൻ കോശിയും ബാബു തോമസും ജീവകാരുണ്യപ്രവർത്തനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നത്. പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിലായി. അതിവേഗം നിർമാണം പൂർത്തിയാക്കപ്പെട്ട പുതിയ വീടിന്റെ താക്കോൽ ദാനം  പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യും ജനമൈത്രി പോലീസ് ജില്ലാ നോഡൽ ഓഫീസറുമായ ജെ.ഉമേഷ് കുമാർ നിർവഹിച്ചതോടെ കൂടിനിന്ന പോലീസ് ഉൾപ്പെടെയുള്ള എല്ലാവർക്കും മനം നിറഞ്ഞു. താക്കോൽ ഏറ്റുവാങ്ങുമ്പോൾ രമണി സുരേന്ദ്രന്റെ കണ്ണുകളും മനസ്സും നിറഞ്ഞിരുന്നു. ജനമൈത്രി പോലീസ് ഉൾപ്പെടെയുള്ള സുമനസ്സുകൾക്ക് അവർ നന്ദിപറയാൻ മറന്നില്ല.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ മുൻ എം എൽ എ കെ.സി രാജഗോപാലൻ മുഖ്യാഥിതിയായിരുന്നു. ഇലവുംതിട്ട പഞ്ചായത്ത് പ്രസിഡന്റ്‌ പിങ്കി ശ്രീധർ അധ്യക്ഷത വഹിച്ചു. എസ്ഐ മാത്യു കെ ജോർജ്ജ്, വാർഡ്‌ അംഗങ്ങളായ ഡി.ബിനു, രജനി ബിജു പൊതുപ്രവർത്തകയായ രമ, ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷാ, ആർ.പ്രശാന്ത്, പോലീസുദ്യോഗസ്ഥരായ ശ്രീജിത്ത്‌, ശ്യാകുമാർ, ബിനോയ്‌ തുടങ്ങിയവർ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...