ജനമൈത്രി സുരക്ഷാ പദ്ധതി ഇന്ന് രാജ്യത്തിനാകെ മാതൃക : മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി 2007 ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ജനമൈത്രി സുരക്ഷാ പദ്ധതി ഇന്ന് രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്‍ ഷംസുദ്ദീന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുക, വയോജനങ്ങളുടെയും ആദിവാസി- ദുര്‍ബ്ബല ജനവിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുക, അതിഥി തൊഴിലാളികളുടെ നിരീക്ഷണം തുടങ്ങി വിവിധ പദ്ധതികള്‍ ജനമൈത്രിയുടെ ഭാഗമായി ഫലപ്രദമായി നടപ്പിലാക്കിവരികയാണ്.

ജനമൈത്രി സുരക്ഷാ പദ്ധതി ഇതിനകം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാ സമിതികളും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലാ ഉപദേശക സമിതിയും രൂപീകരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ജനപ്രതിനിധികളെയും പ്രദേശത്തെ പ്രമുഖ വ്യക്തികളെയും സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നിലവിലുണ്ട്.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ചുമതലയില്‍ സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി പോലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദമാക്കി പോലീസിനെ ജനകീയവല്‍ക്കരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ജില്ലാതല പോലീസ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ കമ്മ്യൂണിറ്റി പോലീസിംഗിലൂടെ കൈവരിക്കാന്‍ കഴിയുന്നത് കണക്കിലെടുത്താണ് പ്രസ്തുത കമ്മിറ്റികള്‍ തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...