വിവാഹ വീട്ടില്‍ നിന്ന കാണാതായ 30 പവന്‍ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരം വാണിന്മേല്‍ വെള്ളിയോട് വിവാഹ വീട്ടില്‍ നിന്ന് കാണാതായ 30 പവന്‍ സ്വര്‍ണാഭാരണങ്ങളും കണ്ടെടുത്തു. വീട്ടില്‍ ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കില്‍ നിന്നാണ് ഇന്നു രാവിലെ സ്വര്‍ണം കണ്ടെത്തിയത്. വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയില്‍ ഹാഷിം കോയയുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണം കാണാതായത്. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി വീട്ടില്‍ വച്ചശേഷം കുടുംബാംഗങ്ങള്‍ വൈകിട്ട് പുറത്തുപോയിരുന്നു.

രാത്രി വിരുന്നകാരെ കാണിക്കാന്‍ അലമാര തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ശനിയാഴ്ചയായിരുന്നു ഹാഷിം കോയയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വളയം പോലീസും ഡോഗ് സ്‌ക്വാഡും വിലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നിട്ടും നഷ്ടപ്പെട്ട സ്വര്‍ണത്തെ കുറിച്ച്‌ ഒരു സൂചനയും ലഭിച്ചിരുന്നില്ല. അതിനിടെയാണ് ഇന്നു രാവിലെ സ്വര്‍ണം ഫ്‌ളഷ് ടാങ്കില്‍ പ്രത്യക്ഷപ്പെടുന്നത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സ്വര്‍ണം കസ്റ്റഡിയിലെടുത്തു. വീട്ടുകാരെ അടക്കം ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...