ജനതാദള്‍ (യു) ദേശീയ അധ്യക്ഷനായി ലാലന്‍ സിങ്ങിനെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജനതാദള്‍ (യു) ദേശീയ അധ്യക്ഷനായി പാര്‍ലമെന്റ് അംഗം രാജീവ് രഞ്ജന്‍ എന്ന ലാലന്‍ സിങ്ങിനെ തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആര്‍.സി.പി സിങ് അധ്യക്ഷപദവി ഒഴിയാന്‍ സന്നദ്ധനായതോടെയാണു ഡല്‍ഹിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം പുതിയ അധ്യക്ഷനെ കണ്ടെത്തിയത്.

ബിഹാറിലെ മുന്‍ഗര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തിയ ലാലന്‍ സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. 2003 ഒക്ടോബര്‍ 30ന് രൂപീകരിച്ച ജെഡിയുവിന്റെ നാലാമത് ദേശീയ പ്രസിഡന്റാണ് ലാലന്‍ സിങ്. 2004 മുതല്‍ 2016 വരെ യാദവ് ആയിരുന്നു പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റ്.

നിതീഷ് കുമാറും (2016- 2020) ആര്‍.സി.പി സിങ്ങും (2020 ജൂലൈ 2021 വരെ) ഈ പദവികള്‍ വഹിച്ചു. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സിങ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടിയുടെ ഏക ബിഹാര്‍ എം.എല്‍.എ രാജ് കുമാര്‍ സിങ്ങിനെയും സുമിത് കുമാര്‍ സിങ്ങിനെയും ജെഡിയുവിലേക്ക് കൊണ്ടുവന്നതിന്റെ ബഹുമതി ലാലന്‍ സിങ്ങിനാണ്. ചിരാഗ് പാസ്വാന് തിരിച്ചടി നല്‍കിയ എല്‍.ജെ.പിയുടെ പിളര്‍പ്പിനും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...