സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രളയ സെസ് ഇല്ല ; നേരിയ വിലക്കുറവ് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നടപടി.

പ്രളയ സെസ് ഒഴിവാക്കുന്നതോടെ  ഒട്ടുമിക്ക വസ്തുക്കൾക്കും വില കുറയും. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്.

പ്രളയ സെസ് വഴി ഏകദേശം 1600 കോടി രൂപ പിരിച്ചെടുക്കാൻ കഴിഞ്ഞുവെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പ്രളയ സെസ്​ ഒഴിവാക്കാൻ ബില്ലിങ്​ സോഫ്റ്റ്​വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്.

ജനങ്ങൾക്ക് ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ്​ ഒഴിവാക്കിയിട്ടുണ്ടോയെന്ന്​ ഉറപ്പാക്കണമെന്ന്​ ധനമന്ത്രി നിർദേശിച്ചു. കാർ, ബൈക്ക്​, ടി.വി, റഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, മൊബൈൽ ഫോൺ, സിമന്റ് , പെയിന്റ് തുടങ്ങിയ  ഉൽപ്പന്നങ്ങൾക്കെല്ലാം സെസ്​ ചുമത്തിയിരുന്നു. ഇവയുടെ വിലയില്‍ നേരീയ കുറവുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...