നടിയും ​ഗായികയുമായ ജപ്പാനീസ് നടി വീട്ടിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

നടിയും ​ഗായികയുമായ മിഹോ നകായമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 54 വയസായിരുന്നു. ടോക്കിയോയിലുള്ള വീട്ടിലെ ബാത്ത് ടബ്ബിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നടിയുടെ ടീം വിയോ​ഗ വാർത്ത സ്ഥരീകരിച്ചിട്ടുണ്ട്. മരണ കാരണം അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. 1985-ൽ പുറത്തിറങ്ങിയ മൈഡോ ഒസാവാഗസെ ഷിമാസുവിലൂടെയാണ് അവർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1980-90 കാലഘട്ടങ്ങളിൽ ജപ്പാനിലെ ഏറ്റവും പ്രശസ്തയായ താരമായിരുന്നു മിഹോ. ഒസാക്കയിൽ വെള്ളിയാഴ്ച ഒരു സം​ഗീത പരിപാടി നടത്താൻ നിശ്ചയിരുന്നെങ്കിലും ആരോ​ഗ്യപരമായ കാരണങ്ങളെ തുടർന്ന് ഇത് ഒഴിവാക്കിയിരുന്നു. മകനാെപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ലവ് ലെറ്റർ(1995), ടോക്കിയോ വെതർ(1997) എന്നിവയാണ് താരത്തെ ജനപ്രീതിയിലേക്ക് എത്തിച്ച സിനിമകൾ. ലവ് ലെറ്ററിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ബ്ലു റിബൺ അവാർഡും ഹോച്ചി ഫിലിം അവാർഡും അവരെ തേടിയെത്തി. ടൊറൻഡോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രത്തിന് പുരസ്കാരം ലഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിയും ആവർത്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

0
വാഷിങ്ടൺ : ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ...

പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു

0
തിരുവനന്തപുരം: പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട്...

കോറോ ഹെൽത്തിന് തിരിച്ചടി ; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന്...

0
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്ത്...