മഞ്ഞപ്പിത്തം വ്യാപകമാകുന്നു ; വഴിയോരങ്ങളിലെ ശീതളപാനീയ വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാളികാവ് : മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ,​ റംസാനിലെ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലെ ശീതളപാനീയ വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കാളികാവ് പഞ്ചായത്ത്. ഫുൾജാർ സോഡ,​ എരിവും പുളിയും ചേർത്ത വിവിധ ഇനം ശീതള പാനീയങ്ങൾ തുടങ്ങിയവ വിവിധ കടകളിൽ വിൽപ്പനയ്‌ക്കെത്താറുണ്ട്. പാതയോരങ്ങളിൽ സ്‌പെഷ്യൽ തട്ടുകടകളും റംസാൻകാലത്ത് തുറക്കാറുണ്ട്.

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അംഗീകൃത കൂൾബാറുകൾക്കും ഹോട്ടലുകൾക്കും നേരത്തെ തന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്തരം പാനീയങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ അറിയിച്ചു. നിരോധനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പരിശോധന നടത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...