Friday, May 10, 2024 10:18 pm

ജാവദേക്കറെ ഇ.പി കണ്ടത് വൈദേകത്തിലെ ആദായനികുതി റെയ്ഡിന് തൊട്ടുപിന്നാലെ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയക്ക് തൊട്ടുപിന്നാലെ. കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിന്‌ പ്രകാശ് ജാവഡേക്കറുമായി ഇ.പി. കൂടിക്കാഴ്ച നടത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി. ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെയാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. തട്ടകമായ കണ്ണൂരില്‍ പോലും ജയരാജന്‍ ജാഥയില്‍നിന്ന് വിട്ടുനിന്നിരുന്നു. ഇ.പി. ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കാണുന്ന ദിവസം ജനകീയപ്രതിരോധ ജാഥ തൃശ്ശൂരിലായിരുന്നു. അന്നുവരെ ജാഥയുടെ ഭാഗമാകാതിരുന്ന ഇ.പി, മാര്‍ച്ച് നാലിന് തൃശ്ശൂരില്‍ ജാഥയുടെ ആദ്യദിവസത്തെ സമാപന പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.

ഇ.പി. ജയരാജന്റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ളതുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിനെക്കുറിച്ച് സി.പി.എമ്മിനുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനായിരുന്നു വിമര്‍ശനമുന്നയിച്ചത്. പിന്നാലെ ഏപ്രില്‍ 15-ന് ഒപ്പുവെച്ച കരാറില്‍ റിസോര്‍ട്ടിന്റെ നടത്തിപ്പു ചുമതല ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള നിരാമയ റിട്രീറ്റ്‌സിന് കൈമാറി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വസ്തുവിന് അവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നയാളിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ്...

0
തൃശ്ശൂർ: വസ്തുവിന് അവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നയാളിൽ നിന്ന് 2000 രൂപ...

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

0
ദു​ബൈ: മലയാളി ദുബൈയിൽ മരിച്ചു. കാ​സ​ർ​കോ​ട് ആ​രി​ക്കാ​ടി ക​ട​വ​ത്ത് സ്വ​ദേ​ശി ഖാ​സിം(44)...

സമരം ഒത്തുതീര്‍പ്പിലെത്തിയിട്ടും രക്ഷയില്ല : കണ്ണൂരിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം റദ്ദാക്കി

0
കണ്ണൂര്‍: സമരം ഒത്തുതീര്‍ത്തിട്ടും രക്ഷയില്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂരിൽ നിന്നുള്ള...

മാര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം 21ന്

0
തിരുവല്ല : കാലംചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം 21ന്....