ജാവ യെസ്‍ഡി മോട്ടോര്‍ സൈക്കിള്‍ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ജാവ യെസ്‍ഡി മോട്ടോര്‍ സൈക്കിള്‍ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി നൽകുന്നത്. ഇഎംഐ സ്‍കീമുകള്‍, എക്സ്റ്റെന്‍ഡഡ് വാറന്‍റി, റൈഡിംഗ് ഗിയറുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍, 2023 ഡിസംബര്‍ 31 വരെ ഡെലിവറിയ്‌ക്ക് ആക്സസറികള്‍ എന്നിവ അടങ്ങുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ജാവ 42, യെസ്‍ഡി റോഡ്സ്റ്റര്‍ മോഡലുകളില്‍ എക്സ്ചേഞ്ച് ബോണസ് ഓഫറുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ എക്സ്റ്റെന്‍ഡഡ് വാറന്‍റി ജാവ, യെസ്‍ഡി മോട്ടോര്‍ സൈക്കിളുകളുടെ എല്ലാ മോഡലുകള്‍ക്കും ലഭ്യമാണ്.

രണ്ട് വര്‍ഷം അല്ലെങ്കില്‍ 24,000 കിലോമീറ്ററാണ് സ്റ്റാന്‍ഡേര്‍ഡ് ഓഫര്‍. എന്നാല്‍ ഡിസംബറില്‍ എടുക്കുന്ന എല്ലാ ഡെലിവറികള്‍ക്കും അധിക ചെലവില്ലാതെ എക്സ്റ്റെന്‍ഡഡ് വാറന്‍റി ലഭ്യമാണ്. വെറും 1,888രൂപ രൂപ മുതലുള്ള ഇഎംഐ സ്‍കീമുകള്‍ ഐഡിഎഫ്‍സിയില്‍ നിന്നും ലഭ്യമാണ്. റൈഡിംഗ് ജാക്കറ്റുകള്‍ മുതല്‍ ടൂറിംഗ് ആക്സസറികള്‍ വരെയുള്ള എല്ലാ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളും 50 ശതമാനം വിലക്കിഴിവില്‍ ലഭിക്കും. മികച്ച ഡിസൈന്‍, മികച്ച പ്രകടനം, പതിറ്റാണ്ടുകളുടെ പൈതൃകം എന്നിവയ്‌ക്ക് എപ്പോഴും പേരുകേട്ടതാണ് ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണി. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഈ മികച്ച മോട്ടോര്‍ സൈക്കിളുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക ഓഫറിലൂടെ ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍ ഉടമകൾ ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...