ജവാഹർ ബാൽ മഞ്ച് – ജില്ലാ തല ചിത്രരചനാ മത്സര വിജയികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജവാഹർ ബാൽ മഞ്ച് ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ ജില്ലാ തല ചിത്ര രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. വൃക്ഷങ്ങളുടെ തണലിൽ തുറസായ സ്ഥലത്ത് പത്തനംതിട്ട രാജീവ് ഭവൻ അങ്കണത്തിൽ നടത്തിയ ജില്ലാതല മത്സരം കെ. പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജവാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. ചുമതലയുള്ള സംസ്ഥാന കോർഡിനേറ്റർ രാജാജി നഗർ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.സീനിയർ സംസ്ഥാന കോർഡിനേറ്റർ അഡ്വ.പി.ആർ.ജോയി വരയും വർണ്ണങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. സമാപന സമ്മേളനം ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

എൽ.കെ. ജി., യു .കെ.ജി.കിന്റർ ഗാർഡൻ എ വിഭാഗം
ഒന്നാംസ്ഥാനം – ആദർശ് എ.സി.(സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്.കൈപ്പട്ടൂർ)
രണ്ടാം സ്ഥാനം – അക്സൽ ഷിജു (സെവൻത് ഡേ എച്ച്.എസ്എസ്.,പത്തനംതിട്ട)
മൂന്നാം സ്ഥാനം – ഇഷാൻ കൃഷ്ണ (ഭവൻസ് വിദ്യാമന്ദിർ,പത്തനംതിട്ട)

1, 2 ക്ലാസ്സുകളിലെ കിന്റർ ഗാർഡൻ ബി.കളറിംഗ് വിഭാഗം
ഒന്നാം സ്ഥാനം – ശിവാനി എസ്.നായർ (റ്റിംഗിൾ ജൂനിയർ സ്കൂൾ, കൊടുംതറ)
രണ്ടാം സ്ഥാനം – അമിത അനിൽ (റ്റിംഗിൾ ജൂനിയർ സ്കൂൾ, കൊടുതറ)
മൂന്നാം സ്ഥാനം – മുഹമ്മൽ മുഹസിൻ (എസ്.എൻ.വി.യു.പി.സ്കൂൾ,കുമ്പഴ വടക്ക്)

7 മുതൽ 10 വയസ്സ് വരെയുള്ള ലിറ്റിൽ ആർട്ടിസ്റ്റ് വിഭാഗം – വിഷയം – ഇന്ത്യൻ ഉത്‌സവങ്ങളുടെ നിറം 
ഒന്നാം സ്ഥാനം – തീർത്ഥ രാജേഷ് (സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കന്ററി സ്കൂൾ,കൈപ്പട്ടൂർ)
രണ്ടാം സ്ഥാനം – അയോണ മറിയ റെജി (ജി.എച്ച്.എസ്സ്.എസ്സ്., കടമ്മനിട്ട)
മൂന്നാം സ്ഥാനം – ഷോൺ ബാബു (മേരിമാത പബ്ലിക് സ്കൂൾ, കൊടുംതറ)

11 മുതൽ 14 വയസ്സ് വരെയുള്ള ജൂനിയർ പെയ്ൻ്റേഴ്സ് വിഭാഗം – വിഷയം – എന്റെ  സ്വപ്നലോകം 
ഒന്നാം സ്ഥാനം – കനിഷ്ക് വി.കൃഷ്ണ (ജി.എച്ച്.എസ്.എസ്.,എഴുമറ്റൂർ)
രണ്ടാം സ്ഥാനം – ദേവിക് പ്രദീപ് (മേരിമാത പബ്ലിക് സ്കൂൾ,കൊടുംതറ)
മൂന്നാം സ്ഥാനം – സൂസ്സന്ന മറിയം ബേസിൽ (മേരിമാതാ പബ്ലിക് സ്കൂൾ, കൊടുംതറ)

15 മുതൽ 18 വയസ്സ് വരെയുള്ള ടീൻ ക്രിയേഷൻസ് വിഭാഗം – വിഷയം – ഇന്ത്യയെക്കുറിച്ചുള്ള എന്റെ  കാഴ്ചപ്പാട് 
ഒന്നാം സ്ഥാനം – ഷഹനാ നസീർ (സെന്റ് ജോൺസ് സ്ക്കൂൾ, തുമ്പമൺ)
രണ്ടാം സ്ഥാനം – അർപ്പിത രഞ്ജിത് (ന്യൂ സെൻട്രൽ സ്കൂൾ, മങ്ങാട്)
മൂന്നാം സ്ഥാനം – ലെന അന്ന ചാക്കോ (എം.റ്റി.എച്ച്.എസ്.എസ്., പത്തനംതിട്ട)

ചിത്ര രചനാ മത്സരത്തിലെ മികച്ച ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ രക്ഷിതാക്കളുടെ ഫോട്ടോ ഷൂട്ട് പരിപാടിയിൽ ജെസീയ ജമാൽ, റമ്സാൻ മൻസിൽ, പേട്ട ഒന്നാം സ്ഥാനം നേടി. ഇതിൽ ലിറ്റിൽ ആർട്ടിസ്റ്റ്, ജൂനിയർ പെയിന്റെഴ്‌സ്, ടീൻ ക്രിയേഷൻസ് എന്നീ വിഭാഗങ്ങളിൽ വിജയിച്ചവർക്ക് നവംബർ 8 ന് ത്രിശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാമെന്ന് ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...