ജവഹർലാൽ നെഹ്റു ഇൻഡ്യയുടെ ഭാഗധേയം നിർണ്ണയിച്ച നേതാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകുകയും സ്വാതന്ത്ര്യാനന്തര ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ദീർഘകാലം പ്രവർത്തിച്ച് ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രു എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ അറുപത്തി രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന നെഹ്‌റു ശാക്തിക ചേരികളിൽപ്പെടാതെ സ്വതന്ത്ര കാഴ്ചപ്പാടുകളിൽ അടിയുറച്ച് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു ജവഹർലാൽ നെഹ്റുവിന്റെ സ്മരണകൾ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും ശക്തിയും പ്രചോദനവും ആയിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ മാലേത്ത് സരള ദേവി, യു ഡി എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ്, സംഘടനാ കാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനൽ സെക്രട്ടറിമാരായ കെ ജാസി കുട്ടി, സുനിൽ എസ് ലാൽ, എസ് വി പ്രസന്ന കുമാർ, ജോൺസൺ വിളവിനാൽ, ഹരികുമാർ പൂതംങ്കര, അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റെനിസ് മുഹമ്മദ്, നേതാക്കളായ അജിത് മണ്ണിൽ, എ ഫറൂഖ്, ജെയിംസ് കീക്കരിക്കാട്, സജി അലക്സാണ്ടർ, അനിൽ കൊച്ചുമൂഴിക്കൽ, എസ്. അഫ്സൽ, പ്രൊഫ.ജി.ജോൺ, മഞ്ജു വിശ്വനാഥ്, അജേഷ് കോയിക്കൽ, അഡ്വ.സുസ്മിത
എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കോട്ട് റോഡരികിൽ യുവാവ് മരിച്ച നിലയിൽ ; ബൈക്ക് അപകടമെന്ന് സംശയം

0
പുതുക്കോട് : പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിനു സമീപം യുവാവിനെ റോഡരികിൽ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...