രാഹുൽ ഡൽഹിയിലേക്ക് പോകുന്നതായി അറിയില്ല, പോയാൽ തന്നെ അമ്മയെ കാണാൻ മാത്രം – ജയറാം രമേശ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 23ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പോകുന്നതായി അറിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. പോകുന്നുണ്ടെങ്കില്‍ അമ്മയെ കാണാനാകുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അത്തരം തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയല്ല. അദ്ദേഹം കാമരാജ് മാതൃകയെയും ഒരു സമവായ സ്ഥാര്‍ഥിയെയുമാണ് അനുകൂലിക്കുന്നത്. എന്നാല്‍ സമവായമില്ലെങ്കില്‍ സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പാണ് പോംവഴിയെന്നും ജയറാം രമേശ് കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയല്ലെന്നും ആരൊക്കെ മത്സരിക്കുന്നുണ്ടെന്ന് അറിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥാനാര്‍ഥിയാകും എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അശോക് ഗെലോട്ട് ചൊവ്വാഴ്ച പാര്‍ട്ടി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ എം.എല്‍.എമാരെ ന്യൂഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ‘ഭാരത് ജോഡോ’ യാത്രയില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലേക്കെത്തുന്നതിന് മുമ്പ് ഗെഹ്‌ലോട്ട് സോണിയ ഗാന്ധിയെ കാണുമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും പ്രേരിപ്പിക്കുമെന്ന് ഗെഹ്‌ലോട്ട് എം.എല്‍.എമാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...

ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കടത്ത് ; വാളയാറിൽ യുവാവ് പിടിയിൽ

0
പാലക്കാട്: വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ...