തിരുവല്ലയിൽ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എംജിഎം ഹൈസ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.
പുറമറ്റം സ്വദേശിയായ പന്ത്രണ്ടുകാരനാണ് പതിനഞ്ചുകാരായ സീനിയര്‍ വിദ്യാര്‍ഥികളുടെ ലൈംഗിക പീഡനത്തിന് ഇരയായത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഓണാവധിയോട് അനുബന്ധിച്ച്‌ സ്വന്തം വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തിണിര്‍ത്ത പാടുകള്‍ മാതാവ് കണ്ടു. കുട്ടിയോട് വിവരം ചോദിച്ചെങ്കിലും ഒന്നും തന്നെ വെളുപ്പെടുത്തിയില്ല.

മടങ്ങി പോകേണ്ട സമയമായപ്പോള്‍ താന്‍ ഇനി ഹോസ്റ്റലിലേക്ക് പോകില്ലെന്നും വിട്ടാല്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിക്കുമെന്നും കുട്ടി മാതാവിനോട് പറഞ്ഞു. തുടര്‍ന്ന് ഓണാവധിക്ക് ശേഷം ഹോസ്റ്റലില്‍ നിന്നും കുട്ടിയെ മാതാവിന്റെ തിരുവല്ലയിലുളള സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. മാതൃ സഹോദരിയോടാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി തനിക്ക് നേരെ നടന്ന പീഡന വിവരം കുട്ടി പറഞ്ഞത്. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ മാതാവ് തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.

പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് ഡി വൈഎസ് പി ടി. രാജപ്പന്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് സംഭവം സംബന്ധിച്ച്‌ അറിയുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും എസ് പി ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും നാളെ പരാതി നല്‍കുമെന്ന് പീഡനത്തിനിരയായ കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...