തമിഴ്‌നാട് നിയമസഭയിൽ ടിവികെ കരുത്ത് ; ജെസിഡി പ്രഭാകർ സ്പീക്കർ, എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് നിയമസഭയുടെ പുതിയ സ്പീക്കറായി തമിഴക വെട്രി കഴകം നേതാവ് ജെസിഡി പ്രഭാകറിനെയും ഡെപ്യൂട്ടി സ്പീക്കറായി എം രവിശങ്കറിനെയും തിരഞ്ഞെടുത്തു. യാതൊരുവിധ മത്സരവുമില്ലാതെ എതിരില്ലാതെയായിരുന്നു ഇരുവരുടെയും തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സഭാ നടപടിക്രമങ്ങൾ നടന്നത്. ഡിഎംകെയും അണ്ണാ ഡിഎംകെയും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്താതിരുന്നതാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ ഏകകണ്ഠമാകാൻ കാരണമായത്.

തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ജെസിഡി പ്രഭാകർ ദശാബ്ദങ്ങളുടെ രാഷ്ട്രീയ പരിചയമുള്ള വ്യക്തിയാണ്. മുൻപ് അണ്ണാ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രി പനീർ സെൽവത്തിന്റെ വിശ്വസ്തനുമായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് ടിവികെയിൽ ചേർന്നത്. 1980-ൽ തന്റെ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. തുറയൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പുതിയ ഡെപ്യൂട്ടി സ്പീക്കർ എം രവിശങ്കർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...