മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന പരാമ‍ർശം ; എംപിക്കെതിരെ കേസെടുത്ത് യുപി പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ സമാജ്‍വാദി പാ‍ർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ കേസെടുത്ത് ഉത്ത‍ർ പ്രദേശ് പോലീസ്. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ​ഗുപ്തയുടെ പരാതിയിൽ മഹോബ ജില്ലയിലെ കോട്ട്‍വാലി പോലീസ് ആണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോ​ഗം കുറയ്ക്കാനും സ്വർണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു അജേന്ദ്ര സിങ് ലോധി രം​ഗത്തെത്തിയത്. നരേന്ദ്ര മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന അജേന്ദ്ര സിങ് ലോധിയുടെ പ്രസ്താവനയ്ക്കെതിരെ ഉത്ത‍ർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കൾ വ്യാപക വിമ‍ർശനം ഉയർത്തിയിരുന്നു.

മോ​ദിയെ ദേശവിരുദ്ധനായ പ്രധാനമന്ത്രിയെന്ന് വിളിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ വിദേശയാത്രകളെയും ചോദ്യംചെയ്തു. രാജ്യം ഇതുപോലൊരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അജേന്ദ്ര സിങ് ലോധി വിമർ‌ശിച്ചിരുന്നു. പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഹാമിർപുർ മഹോബയിൽ നിന്നുള്ള എംപിയായ അജേന്ദ്ര സിങ് ലോധിയുടെ വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...