ജെ.ഡി.എസ് – എൽ.ജെ.ഡി ലയനം ; തീരുമാനമായിട്ടില്ലെന്ന് എം.വി.ശ്രേയാംസ്‌ കുമാർ എം.പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ജെ.ഡി.എസ് – എൽ.ജെ.ഡി ലയനത്തിൽ തീരുമാനമായിട്ടില്ലെന്ന് എം.വി. ശ്രേയാംസ്‌ കുമാർ.   എൽ.ജെ.ഡിയായി തുടരാനാണ് ഇപ്പോൾ തീരുമാനം. കർണാടകയിലെ ജെ.ഡി.എസ്, ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ശ്രേയാംസ്‌ കുമാർ പറഞ്ഞു. ലയനം ഉടനുണ്ടാകുമെന്ന ജെ.ഡി.എസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണൻകുട്ടിയുടെ പ്രഖ്യാപനം തള്ളി എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ എം.പി.

ലയനം സംബന്ധിച്ച് പല ചർച്ചകളും നടന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. സോഷ്യലിസ്റ്റ് ഐക്യം എല്ലാ സോഷ്യലിസ്റ്റുകളുടെയും മനസിലെ വറ്റാത്ത ആഗ്രഹമാണ്. ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ. നിലവിൽ എൽ.ജെ.ഡിയായി തുടരുമെന്നും എം.വി ശ്രേയാംസ് കുമാർ വ്യക്തമാക്കി. കണ്ണൂർ പാനൂരിൽ പി.ആർ. കുറുപ്പ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ശ്രേയാംസ് കുമാർ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...

സമരത്തിൽ നിന്ന് പിന്മാറണം : എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ്...

0
തിരുവനന്തപുരം : സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്...

അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി ; യുവാവ്‌ പിടിയിൽ

0
ഗുഡ്ഗാവ് : ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി...

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...