സ്വര്‍ണക്കടത്ത് കേസ് : എന്‍ ഐ എ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റ് ശേഷിയുളള ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് ഐ ടി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച്‌ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.

ടെന്‍ഡറിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പകര്‍ത്തട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയത്. 2019 ജൂലായ് മുതല്‍ ഒരു വര്‍ഷത്തെ ദ്യശ്യങ്ങളാണ് എന്‍ ഐ എ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞമാസം സെക്രട്ടറിയേറ്റില്‍ എത്തിയ എന്‍ ഐ എ ടീം പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍ എന്നിവര്‍ എത്ര തവണ സെക്രട്ടറിയേറ്റിലെത്തി, മുഖ്യമന്ത്രിയുടെ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഓഫിസും മന്ത്രിമാരുടെ ഓഫിസും സന്ദര്‍ശിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് സി സി ടി വി പരിശോധന നടത്താന്‍ എന്‍ ഐ എ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...