സ്വിഫ്റ്റ് കമ്പനി രൂപീകരണം ; അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ഇന്ന് ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. ഇന്ന് ചര്‍ച്ച നടത്തും. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു പ്രഭാകറിന്റെ തീരുമാനം. പ്രതിപക്ഷ യൂണിയനുകള്‍ ഇപ്പോഴും കമ്പനി രൂപീകരണത്തിന് എതിരാണ്.

ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ച ബിജു പ്രഭാകര്‍ ഇന്നലെ ശാന്തമായാണ് പ്രതികരിച്ചത്. 5 % ജീവനക്കാര്‍ മാത്രമാണ് കള്ളത്തരങ്ങള്‍ നടത്തുന്നത്. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ടു പോകാന്‍ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു. സ്വിഫ്റ്റ് കമ്പനിയെ എതിര്‍ക്കുന്നവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടാകില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ എം.ഡി. ഇന്നത്തെ ചര്‍ച്ചയില്‍ എന്ത് സമീപനം എടുക്കുമെന്നത് ശ്രദ്ധേയമാണ്.

അംഗീകൃത യൂണിയനില്‍ ടി.ഡി.എഫും ബി.എം.എസും കമ്പനിക്കെതിരെ നില്‍ക്കുമ്പോള്‍ ഇവരെ അനുനയിപ്പിക്കേണ്ടതുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ 100 കോടി ക്രമക്കേടില്‍ ശക്തമായ നടപടി വേണമെന്ന് എല്ലാ യൂണിയനുകളും ആവശ്യം ഉന്നയിച്ചു. ഇക്കാര്യങ്ങളടക്കം ഇന്ന് ചര്‍ച്ചയാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...