പെണ്‍കരുത്തിന്റെ ഒത്തുചേരല്‍ : ജെസിയുടെ മുറ്റത്തെ കിണറ്റില്‍ നീര് തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെണ്‍കരുത്തിന്റെ ഒത്തുചേരല്‍ ജെസിയുടെ മുറ്റത്തെ കിണറ്റില്‍ നീര് തെളിഞ്ഞു. വലിയപതാല്‍ കടാമുള ജെസിയുടെ സ്‌നേഹ കിണറിലാണ്തെ ളിനീരില്‍ ഉറവ കണ്ടത്‌
.ഇതോടെ കൂട്ടുകാരിയുടെ കുടിവെള്ളത്തിനായുള്ള അലച്ചിലിന് ആണ്‌ സഹ തൊഴിലുറപ്പ് തൊഴിലാളികള്‍ ഫുള്‍സ്റ്റോപ്പിട്ടത്. കുടിവെള്ള ക്ഷാമം രൂക്ഷമായ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വലിയപതാലിലാണ് പെണ്‍കൂട്ടായ്മയുടെ ഒത്തുചേരലില്‍ കിണര്‍ നിര്‍മ്മാണം നടത്തിയത് തൊഴിലുറപ്പ് തൊഴിലാളിയായ ജെസിയും ഭര്‍ത്താവും കുടിവെള്ളത്തിായി കിണര്‍ നിര്‍മ്മാണം ആരംഭിച്ചത് അറിഞ്ഞ മറ്റു തൊഴിലാളികളും കൈക്കോട്ടുമായി എത്തുകയായിരുന്നു. കഴിഞ്ഞ രണ്ടാം തീയതി മുതലാണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്.

നാലാം തീയതി മുതല്‍ തൊഴിലുറപ്പ് തൊഴിലാളികളായ ബിന്ദു അനിയന്‍,തുളസി,സ്റ്റെല്ല, കൊച്ചുമോള്‍,ഡി മരിയ,ഉഷാകുമാരി,എ എം ബിന്ദു,സിസിലി,അനു,റെജിമോള്‍, ലീലാമ്മ,രാധാമണി, കുഞ്ഞമ്മ കുഞ്ഞുമോന്‍ എന്നിവര്‍ കിണര്‍ നിര്‍മ്മാണത്തിന് സഹായവുമായി രംഗത്തുണ്ട്. എട്ടര കോല്‍ താഴ്ചയിലെത്തിയപ്പോളാണ് വെള്ളം കണ്ടത്. ഇരുമ്പ് ഏണി ഉപയോഗിച്ച് ഉള്ളിലിറങ്ങിയും കപ്പിയും കയറും ഉപയോഗിച്ചും മണ്ണുമാറ്റിയുമാണ് നിര്‍മ്മാണം മുന്നോട്ടു പോയത്.ഇടയ്ക്ക് പാറ കണ്ടെങ്കിലും ഇവരുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താനായില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലമായ ഇവിടെ വെള്ളം കാണണമെങ്കില്‍ വെളിയില്‍ നിന്നും ഇതില്‍ ഒഴിക്കണമെന്ന് കളിയാക്കിയവര്‍ക്കുള്ള മറുപടി കൂടിയാണിത്. ജലവിതരണ പൈപ്പുകള്‍ വഴി മുന്‍പ് കുടിവെള്ളം ഈ മേഖലയില്‍ എത്തിയിരുന്നെങ്കിലും റോഡു നിര്‍മ്മാണത്തിന്റെ ഭാഗമായി പൈപ്പുകള്‍ തകര്‍ന്നിരുന്നു.പുതിയ പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ ഇടുന്ന ജോലി വാഹമുക്ക്,അച്ചടിപ്പാറ മേഖലകളില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇവിടെ ഒന്നുമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....