ബ്രഹ്മപുരം തീപിടുത്തത്തിന് ഉത്തരവാദി ; മേയറെ ബഹിഷ്‌കരിച്ച് പ്രതിപക്ഷ ബഹളം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന് ഉത്തരവാദിയെന്നാരോപിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയറെ ബഹിഷ്‌കരിച്ച് പ്രതിപക്ഷ ബഹളം. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോഴേ മേയര്‍ എം അനില്‍കുമാറിനെതിരെ യുഡിഎഫ് പ്രതിഷേധം തുടങ്ങുകയായിരുന്നു. മേയര്‍ രാജിവെയ്ക്കാതെ പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പ്രതികരിച്ചു. ബഹളം തുടരുന്നതിനിടെ അജണ്ടകളെല്ലാം വായിക്കാതെ തന്നെ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു.

മേയര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സോണ്‍ട ഉപകരാര്‍ നല്‍കിയത് അറിയില്ലെന്നും അവരെ ഒഴിവാക്കേണ്ടത് കെ എസ് ഐ സി സിയാണെന്നും മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ വിധിച്ചിരുന്നു. ബ്രഹ്മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....