ബര്‍മിംഗ്ഹാം: യാത്ര മദ്ധ്യേ പൈലറ്റ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് അടിയന്തിരകമായി ഇറക്ക് ജെറ്റ് 2 വിമാനം. ബര്‍മിംഗ്ഹാമില്‍ നിന്ന് തുര്‍ക്കിയിലെ അന്‍റാലിയയിലേക്ക് പോവുകയായിരുന്ന വിമാനം ഏകദേശം 30,000 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു പൈലറ്റ് അബോധവസ്ഥയിലായത്. വിമാനത്തിന്റെ മുന്‍ഭാഗത്ത് നിന്നും ബഹളം കേട്ടപ്പോഴാണ് യാത്രക്കാര്‍ക്ക് സംശയം തോന്നിയത്. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തണമെന്ന് ആവശ്യപ്പട്ടു.തുടര്‍ന്ന് സഹ പൈലറ്റ് അടിയന്തര ലാന്‍റിങ്ങിന് ശ്രമിച്ചു. ഒടുവില്‍ ഗ്രീസിലെ തെസ്സലോനിക്കി വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. ഒരു മണിക്കൂറോളം നേരം വിമാനം റണ്‍വേയില്‍ തങ്ങി.
പൈലറ്റ് ബോധരഹിതനായതിനാലാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന്് യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഒരു മണിക്കൂറോളം സമയം റണ്‍വെയില്‍ വിമാനം തങ്ങുകയും അതിന് ശേഷമാണ് ആംബുലന്‍സ് എത്തി പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും യാത്രക്കാര്‍ പറഞ്ഞു. അതു വരെ യാത്രക്കാരെ പുറത്ത് വിടാതെ വിമാനത്തില്‍ തന്നെ ഇരുത്തിയെന്നും പരാതി ഉയര്‍ന്നു.
വിമാനം മെഡിക്കല്‍ എമര്‍ജന്‍സി ലാന്‍റിങ്ങ് നടത്തിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ സമയ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് അടിസ്ഥാന ഭക്ഷണം അടങ്ങിയ 15 യൂറോ വൗച്ചര്‍ നല്‍കിയതായും കമ്പനി വക്താവ് അറിയിച്ചു. ഏറെ വൈകാതെ തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചതായും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
പൈലറ്റുമാര്‍ ഉറങ്ങുന്നതിനെ തുടര്‍ന്ന് വിമാനങ്ങള്‍ അടിയന്തിരമായി ഇറക്കുന്നത് തുടര്‍ കഥയാകുകയാണ്. 37,000 അടി ഉയരത്തില്‍ പറക്കവെ സുഡാനിലെ കാര്‍ട്ടൂമില്‍ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.