ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം മോഷണം നടത്തി കേരളം വിട്ട പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തി പിടികൂടിയ മൂന്നാര്‍ പോലീസ് സംഘത്തെ നേരിട്ടെത്തി അഭിനന്ദിച്ച്‌ ജില്ല പോലീസ് മേധാവി വി.യു.കുര്യാക്കോസ്. ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശിനി റഹാനയെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണവിവരം അറിഞ്ഞയുടന്‍ അന്വേഷണം സംബന്ധിച്ച്‌ ഒരു സൂചനയും പുറത്തുവിടാതെയായിരുന്നു പോലീസ് നടപടി. തമിഴ്നാട് പോലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് കേരളാ പോലീസ് വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെയാണ് വെള്ളിയാഴ്ച പോലീസ് സംഘം കോയമ്പത്തൂരിലേക്ക് പോയത്.

പ്രതിയുടെ വീടും ചുറ്റുപാടുകളും പോലീസിനെയും അത്ഭുതപ്പെടുത്തി. വലിയ ചുറ്റുപാടില്‍ മികച്ച സൗകര്യങ്ങളോടെയാണ് ഇവര്‍ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. അയല്‍ക്കാര്‍ക്കുപോലും ഇവരെ സംശയമില്ലായിരുന്നു. ശനിയാഴ്ച വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ പോലീസ് സംഘം രാത്രി 9.15ന് അറസ്റ്റ് രേഖപ്പെടുത്തി. രാത്രിതന്നെ കോയമ്പത്തൂരില്‍നിന്ന് പ്രതിയുമായി പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ച മൂന്നാറിലെത്തി. ചോദ്യം ചെയ്യലിനുശേഷം ജ്വല്ലറിയിലെത്തി തെളിവെടുപ്പും നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...