ഇ.ഡി യുടെ കണ്ണ് വെട്ടിച്ച് മുങ്ങിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ റാഞ്ചിയിൽ പൊങ്ങി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ചോദ്യം ചെയ്യാനെത്തിയ ഇ.ഡി സംഘത്തെ വെട്ടിച്ച് മുങ്ങിയ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പൊങ്ങി. ഇ.ഡി അറസ്റ്റ് മുന്നിൽ കണ്ട് രാജിവയ്‌ക്കാനും ഭാര്യ കൽപന സോറനെ മുഖ്യമന്ത്രിയാക്കാനും നീക്കമുണ്ട്. അതിനിടെ സോറന്റെ ഡൽഹിയിൽ വസതിയിൽ നിന്ന് 36 ലക്ഷം രൂപയും ഒരു ആഡംബര കാറും ഇഡി പിടിച്ചെടുത്തു. സോറൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും.ജനുവരി 27ന് എത്തിയ സോറനെ ചോദ്യം ചെയ്യാൻ ദക്ഷിണ ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി എത്തിയ ഇ.ഡി സംഘം 13 മണിക്കൂർ കഴിഞ്ഞാണ് മടങ്ങിയത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയും വെറൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഹരിയാന നമ്പർ പ്ലേറ്റുള്ള ബി.എം.ഡബ്ല്യു കാറും ചില രേഖകളും പിടിച്ചെടുത്തു. സോറൻ ജാർഖണ്ഡിലേക്ക് മടങ്ങിയെന്ന വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലൊന്നും പെടാതെ ഇന്നലെ റാഞ്ചിയിലെത്തിയ സോറൻ എം.എൽ.എമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്‌തു. യോഗത്തിൽ ഭാര്യ കൽപനയും പങ്കെടുത്തതോടെ അറസ്റ്റുണ്ടായാൽ അവരെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹവും ഉണ്ടായി.

ജനുവരി 31ന് മുൻപ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് രാഷ്‌ട്രീയ പ്രേരിതവും ജാർഖണ്ഡ് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടപ്പെടുത്തുന്നതുമാണെന്ന് സോറൻ ആരോപിച്ചു. ഫെബ്രുവരി രണ്ടുമുതൽ 29വരെ നീളുന്ന നിയമസഭാ ബഡ‌്‌ജറ്റ് സമ്മേളന തിരക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പിന്നീട് മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...