അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. ദാമോദര്‍ മോസോയ്ക്ക് ഈ വര്‍ഷത്തെ പുരസ്‌കാരവും നീല്‍മണി ഫൂക്കനു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരവുമാണ് പ്രഖ്യാപിച്ചത്. ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദര്‍ മോസോ. കാര്‍മേലിന്‍ എന്ന നോവലിന് 1983 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 2011 ല്‍ സൂനാമി സൈമണ്‍ എന്ന നോവലിന് വിമല വി.പൈ.വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു.

സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ്, ജനറല്‍ കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാഥണ്‍, സാഗ്രണ, റുമാദ് ഫുള്‍, സപന്‍ മോഗി, സൂനാമി സൈമണ്‍, സൂദ്, കാര്‍മേലിന്‍, ചിത്തരങ്ങി എന്നിവയാണ് പ്രധാന കൃതികള്‍. 1990 ല്‍ നീല്‍മണിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1981 ലെ അസമീസ് സാഹിത്യ അക്കാദമി അവാര്‍ഡും 2002 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി. സൂര്യ ഹേനോ നമി അഹേ ഈ നദിയേദി, ഫുലി തക സൂര്യമുഖി ഫുല്‍തോര്‍ ഫാലെ, കബിത എന്നിവയാണ് പ്രധാന കൃതികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...