ജെഎന്‍യു പുറത്തിറക്കിയ സര്‍ക്കുലര്‍ സ്ത്രീവിരുദ്ധo – പിന്‍വലിക്കണo : ദേശീയ വനിത കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവത്​കരണവുമായി ബന്ധപ്പെട്ട്​ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്​റു സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ സ്ത്രീവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍. തങ്ങളുടെ ആണ്‍സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന്​ എവിടെയാണ്​ അതിര്‍വരമ്പ്‌​ വേണ്ടതെന്ന്​ പെണ്‍കുട്ടികള്‍ മനസ്സിലാക്കണം എന്ന്​ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ സ്ത്രീവിരുദ്ധമാണെന്ന്​ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആരോപിച്ചു.

എല്ലായ്​പ്പോഴും ഉപദേശം സ്​ത്രീകളോടു​ മാത്രമായി ഒതുങ്ങുന്നത്​ എന്തുകൊണ്ടാണെന്ന്​ ചോദിച്ച രേഖ ശര്‍മ ഇരയെ അല്ല അതിക്രമം കാണിക്കുന്നവരെ വേണം ബോധവത്​കരിക്കാനെന്ന്​ ചൂണ്ടിക്കാട്ടി. സര്‍ക്കുലര്‍ പുറത്തിറക്കിയ ആഭ്യന്തരസമിതി ഇരയോട്​ അനു​ഭാവപൂര്‍ണ നിലപാട്​ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട്​ ജനുവരി 17ന്​ കൗണ്‍സലിങ്​ നടത്തുമെന്ന്​ അറിയിച്ച്‌​ വാഴ്​സിറ്റി വെബ്​സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ്​ വിവാദ പരാമര്‍ശമുള്ളത്​. ‘അടുത്ത സുഹൃത്തുക്കള്‍ ലൈംഗികാതിക്രമം നടത്തുന്നതായ ഒട്ടേറെ പരാതികള്‍ സമിതിക്ക്​ ലഭിക്കാറുണ്ട്​. ആണ്‍കുട്ടികള്‍ പലപ്പോഴും സൗഹൃദത്തിന്‍റെ അതിര്‍വരമ്പ്‌ ലംഘിക്കാറുള്ളതായി കാണുന്നു. അതുകൊണ്ട്​ ഇത്തരം അതിക്രമങ്ങള്‍ക്ക്​ ഇരയാകാതിരിക്കാന്‍ ആണ്‍സൗഹൃദങ്ങള്‍ക്കിടയില്‍ വ്യക്തമായ അതിര്‍വരമ്പ്​ ​വരക്കേണ്ടത്​​ എവിടെയാണെന്ന്​ പെണ്‍കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്​’ -സര്‍ക്കുലര്‍ വിവരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...