അബുദാബിയില്‍ മറൈന്‍ എഞ്ചിനീയര്‍ ജോലി വാ​ഗ്ദാനം ചെയ്‌ത്‌ പണം തട്ടി ; പന്തളം സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജോലി വാ​ഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ യുവാക്കള്‍ പോലീസ് പിടിയില്‍. ആലപ്പുഴ വലിയകുളത്ത്‌ പ്രവര്‍ത്തിക്കുന്ന എച്ച്‌.ആര്‍.വി.എം.മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സിയുടെ പാര്‍ട്ണര്‍മാരായ പത്തനംതിട്ട കുളനട മണ്ണില്‍കടവില്‍ പവി കൃഷ്‌ണന്‍(30), മലപ്പുറം മാരഞ്ചേരി മേനകത്ത്‌ വിശാഖ്‌ (29), ആലപ്പുഴ തൃപ്പെരുന്തുറ വേനാട്ട്‌ ഹൗസില്‍ സോനു(31) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സ്‌ഥാപനത്തിലെ ജീവനക്കാരന്‍ വൈശാഖിന്റെ പേരിലും പോലീസ്‌ കേസെടുത്തിട്ടുണ്ട്.

അബുദാബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മറൈന്‍ എഞ്ചിനീയര്‍ ജോലി വാ​ഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന കൊല്ലം സ്വദേശിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ആലപ്പുഴ ഡിവൈ.എസ്‌.പി എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ രജി രാജ്‌ വി.ഡി, ബാലസുബ്രഹ്‌മണ്യന്‍, ഷാജിമോന്‍, സി.പി.ഒമാരായ നദീം, ആന്റണി രതീഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...