ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് : പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. നൂറനാട് പടനിലം കാവിന്റെ പടിഞ്ഞാറ്റതിൽ വീട്ടിൽ അശോക ഭവനിൽ അശോകൻ പിള്ളയെ (52) പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ, വെട്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആഫ്രിക്കയിൽ ജോലിക്കായി കൊണ്ടുപോകാമെന്നു പറഞ്ഞാണ് ഉദ്യോഗാർഥികളിൽ നിന്ന് അശോകന്റെ ബന്ധുക്കൾ മുഖേന 2 വർഷം മുൻപ് പണം പലരിൽ നിന്നായി ആറര ലക്ഷം രൂപയാണ് കൈപ്പറ്റിയത്. പിന്നീട് അശോകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ അശോകൻ പിള്ളയെ കഴിഞ്ഞദിവസം ഇൻസ്പെക്ടർ എസ്. മഹേഷ്കുമാർ, എസ്ഐ അനൂപ്‍ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...