അധ്യാപക നിയമനത്തിന് പണം വാങ്ങി കബളിപ്പിച്ച കേസ് ; പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : അധ്യാപക നിയമനത്തില്‍ പണം തട്ടിയ കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍. മതിലകം സ്റ്റേഷനിലെ വഞ്ചന കേസില്‍ ഉള്‍പ്പെട്ട് പൊലീസിനെ കബളിപ്പിച്ച്‌ മുങ്ങി നടന്നിരുന്ന എറണാകുളം മാലിയങ്കര സ്വദേശി പുത്തന്‍വീട്ടില്‍ സലീം കുമാര്‍ (63) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലെ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

1998ല്‍ ശ്രീനാരായണപുരം കോതപറമ്പില്‍ വൃന്ദാവന്‍ പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂള്‍ ആരംഭിച്ച്‌ അധ്യാപകരില്‍ നിന്നും ഡെപ്പോസിറ്റ് തുക സ്വീകരിച്ച്‌ തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് മതിലകം പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. അടുത്ത കാലത്ത് കൊടുങ്ങല്ലൂരില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോട്ടപ്പുറത്ത് നിന്നും പിടികൂടിയത്.

രണ്ട് മാസത്തിനിടെ നൂറോളം പിടികിട്ടാപ്പുള്ളികളെയാണ് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എസ്.ഐ പി.സി. സുനില്‍, എ.എസ്.ഐമാരായ സി.ആര്‍. പ്രദീപ്, ടി.ആര്‍. ഷൈന്‍, സീനിയര്‍ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, സി.പി.ഒമാരായ അരുണ്‍നാഥ്, നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...