കോവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതൽ ഇളവ് ; ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം നിഷേധിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍ : യൂറോപ്പിൽ നിന്നും ബ്രസീലിൽ നിന്നും വരുന്ന യാത്രക്കാർക്കുള്ള യാത്രാവിലക്ക് പിൻവലിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം നിഷേധിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം ഈ നിയന്ത്രണങ്ങൾ നീക്കാൻ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാകി ട്വീറ്റ് ചെയ്തു. കോവിഡിന്റെ വ്യാപനം കൂടുതൽ ലഘൂകരിക്കുന്നതിന് പൊതുജനാരോഗ്യ നടപടികൾ ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നതായും രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കേണ്ട സമയമല്ല ഇതെന്നും ട്വീറ്റിൽ പറയുന്നു.

യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രക്കാർക്കുള്ള യാത്രാ വിലക്ക് നീക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ചൈനയ്ക്കും ഇറാനുമുള്ള യാത്രാ വിലക്ക് നിലനിൽക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. യുഎസിലേക്ക് പോകുന്ന എല്ലാ വിമാന യാത്രക്കാരും പുറപ്പെടുന്നതിന് മൂന്നു ദിവസത്തിനുള്ളിൽ േകാവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർ എത്തിച്ചേർന്ന് മൂന്ന് മുതൽ അഞ്ചു ദിവസം വരെ വീണ്ടും പരിശോധന നടത്തണമെന്നും കുറഞ്ഞത് ഏഴു ദിവസമെങ്കിലും ക്വാറന്റീനിൽ കഴിയണമെന്നും സിഡിസി ശുപാർശ ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...