പാലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ബൈഡൻ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഇസ്രായേലിനൊപ്പം പാലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി ബൈഡൻ ഭരണകൂടം. ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാർഡ് മിൽസാണ് രക്ഷാസമിതിയിൽ ഇക്കാര്യമറിയിച്ചത്. പാലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാൻ സന്നദ്ധമാണ്. പാലസ്തീൻ ജനതയുടെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികൾ പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും റിച്ചാർഡ് മിൽസ് വ്യക്തമാക്കി.

ട്രംപ് ഭരണകൂടം അവസാനിപ്പിച്ച പാലസ്തീനുമായുള്ള നയതന്ത്ര നടപടികൾ പുനനാരംഭിക്കാനാണ് ബൈഡൻ ഭരണകൂടം നീക്കം നടത്തുന്നത്. കൂടാതെ സാമ്പത്തിക സഹായം നൽകുന്നത് പുനഃസ്ഥാപിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്. 2018ൽ 200 മില്യൺ ഡോളറിന്റെ  സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ട്രംപിന്റെ  വിവാദ നൂറ്റാണ്ടിന്റെ കരാർ അംഗീകരിക്കുന്നതിനുള്ള സമ്മർദ്ദത്തിന്റെ  ഭാഗമായാണ് സഹായം നിർത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...