Thursday, April 25, 2024 8:19 pm

കോവിഡ് വ്യാപനത്തെ തടയാന്‍ 10 ഉത്തരവുകളുമായി ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കോവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ സമഗ്ര പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ്   ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. പൊതുഗതാഗതത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് വെല്ലുവിളി നേരിടാനായി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയാണ് ജോ ബൈഡന്‍.

കോവിഡ് പ്രതിസന്ധി മറികടക്കാനായി 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതി ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചു. 100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തും. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍‌ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍ , ബസ് യാത്രകളിലും മാസ്ക് നിര്‍ബന്ധമാക്കി.

വാക്സിന്‍ നിര്‍മണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്കൂളുകള്‍ തുറക്കും തുടങ്ങിയ നിര്‍ണായക ഉത്തരവുകളാണ് ബൈഡന്‍ പുറപ്പെടുവിച്ചത്. ട്രംപ് ഭരണകൂടം സമാഹരിച്ച കോവിഡ് വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയമായല്ല ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകാനുദ്ദേശിതക്കുന്നതെന്നും ബൈഡന്‍‌ പറഞ്ഞു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ബൈഡന്‍ ഇന്ന് ടെലഫോണില്‍ സംസാരിക്കും. അധികാരമേറ്റ ഉടന്‍ ബൈഡന്‍ ചര്‍ച്ച നടത്തുന്ന വിദേശ നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ. കാനഡയുമായുള്ള കീ സ്റ്റോണ്‍ എക്സ്എല്‍ പൈപ്പ് ലൈന്‍ ബൈഡന്‍ നിര്‍ത്തലാക്കാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഭാഷണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...