എന്താണ് യഥാർത്ഥ ‘ കേരള സ്റ്റോറി ‘ എന്ന് ആറ്റുകാൽ പൊങ്കാല അടയാളപ്പെടുത്തുന്നു ; ഫേസ്ബുക്ക് പോസ്റ്റുമായി ജോൺ ബ്രിട്ടാസ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭിന്നിപ്പിന്റെ രാഷ്ട്രീയം രാജ്യം ഭരിക്കുന്ന കാലത്ത് മതസൗഹാർദത്തിന്റെ കേരള മോഡൽ തുറന്നുകാട്ടി ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്ത് നടന്ന ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
‘ദി കേരള സ്റ്റോറി’ പോലുള്ള സിനിമകൾ കേരളത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് എന്താണ് യഥാർത്ഥ ‘കേരള സ്റ്റോറി’ എന്ന് ആറ്റുകാൽ പൊങ്കാല അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം വീഡിയോയോടൊപ്പം കുറിച്ചു. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇസ്‌ലാം – ക്രിസ്ത്യൻ ആരാധനാലയങ്ങൾ മറച്ചുപിടിക്കേണ്ടി വരുന്ന അവിടത്തെ സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമായി ഇവിടെ ഇസ്‌ലാം – ക്രിസ്ത്യൻ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർ ആറ്റുകാൽ അമ്മയുടെ ഭക്തർക്ക് സഹായവുമായി ഒരുപോലെ മുന്നോട്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഇന്ന് തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടക്കുകയാണ്. കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം. മതപരമായ വ്യത്യാസങ്ങൾക്കതീതമായി ഓരോ ആഘോഷവും എല്ലാവരുടേതുമാണ് എന്നതിന് ഓണം, വിഷു, ഈദ്, ക്രിസ്മസ് എന്നിവയെല്ലാം തെളിവുകളാണ്. വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും സൗഹാർദ്ദം തകർക്കാനും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാ മതവിഭാഗങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമായി ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയും മാറി.

ഉത്തരേന്ത്യ ഇന്ന് ഹോളി ആഘോഷിക്കുകയാണ്. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇസ്‌ലാം – ക്രിസ്ത്യൻ ആരാധനാലയങ്ങൾ മറച്ചുപിടിക്കേണ്ടി വരുന്ന അവിടത്തെ സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമായി, ഇവിടെ ഇസ്‌ലാം – ക്രിസ്ത്യൻ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർ ആറ്റുകാൽ അമ്മയുടെ ഭക്തർക്ക് സഹായവുമായി ഒരുപോലെ മുന്നോട്ടുവരുന്നു. ‘ദി കേരള സ്റ്റോറി’ പോലുള്ള സിനിമകൾ കേരളത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത്, എന്താണ് യഥാർത്ഥ ‘കേരള സ്റ്റോറി’ എന്ന് ആറ്റുകാൽ പൊങ്കാല അടയാളപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...