മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിക്ക് മാധ്യമങ്ങള്‍ തന്നെ പി ആര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് പി ആര്‍ എജന്‍സിയുടെ ആവശ്യമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒരു പി ആര്‍ ഏജന്‍സിയുമായും ബന്ധമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും  അദ്ദേഹം പ്രതികരിച്ചു. ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തെ ശക്തനായ പോരാളിയാണ് കെ ടി ജലീല്‍ എന്നും ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കെ ടി ജലീല്‍ ഇളയ സഹോദരനാണ്. കേരളത്തിലെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണ് അദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കാനായത് അംഗീകാരമാണെന്നും കെ ടി ജലീലിന്റെ ഭൗതികമായ വിജയമാണ് ചടങ്ങിലെ പങ്കാളിത്തമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സ്വര്‍ഗം എന്നത് ഏവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ജലീലിന്റെ പുസ്തകം വിളിച്ചു പറയുന്നു. ഗാാന്ധിജിയുടെ പ്രസക്തി ഓരോ ദിവസവും വര്‍ധിച്ചു വരികയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...