ജോയിന്റ് കൗൺസിൽ വാഹന പ്രചരണ ജാഥ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചരണ ജാഥ ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു സമാപിച്ചു. ഒക്ടോബർ 26ന് കാൽലക്ഷം ജീവനക്കാരെ അണി നിരത്തി സെക്രട്ടറി യേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നതിന്‍റെ ഭാഗമായാണ് ജാഥ നടത്തിയത്. സുസ്ഥിരവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് എന്ന ശ്രമങ്ങൾക്ക് കടയ്ക്കൽ കത്തിവെയ്ക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങളുടെ ഉൽപ്പന്നമായ പങ്കാളിത്ത പെൻഷൻ സർവ്വനാശം വിതയ്ക്കുന്നതും സർക്കാരിന്റെയും ജീവനക്കാരുടെയും വിഹിതം കവർന്നെടുത്ത് കോർപ്പറേറ്റുകളുടെ ചൂതാട്ടത്തിനായി ഓഹരി കമ്പോളത്തിലേയ്ക്ക് എത്തിക്കുന്ന ഗൂഢ പദ്ധതിയാണിതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

2016-ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികാ വാഗ്ദാനമായിരുന്ന പങ്കാളിത്ത പെൻഷൻ പുനപരിശോധന പൂർത്തിയാക്കുവാനോ, പിൻവലിക്കുവാൻ നടപടി സ്വീക രിക്കുവാനോ ഇതേവരെ കഴിയാത്ത സാഹചര്യത്തിലാണ് ജോയിന്റ് കൗൺസിൽ തുടർ പ്രക്ഷോഭങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഒക്ടോബർ 18, 19 തീയതികളിലായി വാഹനപ്രചരണ ജാഥ പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി. ഒക്ടോബർ 18-ന് റാന്നിയിൽ നിന്നും ആരംഭിച്ച ജാഥ ജോയിന്റ് കൗൺസിലിന്റെ മുൻകാല നേതാവും സി.പി.ഐ. നേതാവുമായ മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്ത് പതാക ജാഥാ ക്യാപ്റ്റൻ എന്‍. ക്യഷ്ണകുമാറിന് കൈമാറി.

തുടർന്ന് കോന്നി, പത്തനംതിട്ട, കോഴഞ്ചേരി,മല്ലപ്പള്ളി, തിരുവല്ല, പന്തളം, പറക്കോട് എന്നീ ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ സംഘടന വ്യത്യാസമില്ലാതെ എല്ലാജീവനക്കാരും ആവേശജനകമായ സ്വീകരണമാണ് ജാഥയ്ക്ക് നൽകിയത്.ഇന്നു വൈകിട്ട് 5ന് അടൂർ റവന്യൂ ടവറിൽ സമാപിച്ച ജാഥയെ അഭിസംബോധന ചെയ്ത് ജാഥാ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എന്‍ കൃഷ്ണകുമാർ ജാഥയുടെ ഉദ്ദേശലക്ഷ്വങ്ങളെ പറ്റി വിശദീകരിച്ചു.

ജാഥാ വൈസ് ക്യാപ്റ്റൻ കെ പ്രദീപ് കുമാർ, മാനേജർ ജി അഖിൽ , ജില്ലാ പ്രസിഡന്റ് ആര്‍ മാനാജ് കുമാർ സംസ്ഥാന കമ്മറ്റി അംഗമായ എന്‍ സോയാമോൾ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ മാത്യു വർഗ്ഗീസ്, വി പ്രസാദ്, സരള , സജീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു ജില്ലാ കമ്മിറ്റി സഖാക്കളായ ഐ സബീന, എ ഷാജഹാൻ, ഡാനിയേൽ കുട്ടി, സിനി, രജനി, മനോജ് കുമാർ, സുരേഷ് , രാജീവ്, എന്നിവർ വിവിധയിടങ്ങളിലെ സ്വീകരണത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...