കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഗുജറാത്തില്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ വിദേശ വ്യാപാര ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ജാവരി ബിഷ്‌ണോയ് എന്നയാളാണ് ജീവനൊടുക്കിയത്. ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെയാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഭക്ഷ്യ കാനുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കണമെങ്കില്‍ ഒന്‍പത് ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ ഒരു വ്യവസായിയോട് ആവശ്യപ്പെട്ടിരുന്നു.

വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ബാക്കി തുക എന്‍.ഒ.സി നല്‍കുന്ന സമയത്ത് നല്‍കണമെന്നും ബിഷ്‌ണോയ് നിര്‍ദേശിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ബി.ഐ കെണിയൊരുക്കി പ്രതിയെ കുടുക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാനദി കവിഞ്ഞൊഴുകുന്നു : റാന്നി മാമുക്കിലും ഇട്ടിയപ്പാറയിലും ചെത്തോങ്കരയിലും വെള്ളം കയറി – ഗതാഗതം...

0
റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് ജനങ്ങള്‍. ഒരു ദിവസം നീണ്ടു നിന്ന...

പ്രളയഭീതിയില്‍ പത്തനംതിട്ട ജില്ല : എല്ലാ നദികളും കരകവിഞ്ഞു, ആറന്മുളയിലും റാന്നിയിലും വെള്ളം കയറി

0
പത്തനംതിട്ട : കനത്ത മഴയില്‍ അച്ചന്‍കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തീരദേശവാസികള്‍ ഭീതിയില്‍....

ഒറ്റപ്പെട്ട് റാന്നി ടൗൺ ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു ; വടശ്ശേരിക്കര റോ‍ഡ് മുങ്ങി

0
തിരുവനന്തപുരം: അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം സംഭവിച്ചിരിക്കുന്നത് പത്തനംതിട്ട റാന്നിയിലാണ്....

നിപ ബാധിതൻ സാധാരണ ജീവിതത്തിലേക്ക് ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഉടൻ ഡിസ്ചാർജ്...

0
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43...