റാന്നി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സംയുക്ത യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ടൗണിൽ നിലവിലുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി അങ്ങാടി, പഴവങ്ങാടി, റാന്നി ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത യോഗം ചേർന്നു. റാന്നി എം.എൽ.എ പഴകുളം മധുവിന്‍റെ അധ്യക്ഷതയിൽ റാന്നി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് യോഗം സംഘടിപ്പിച്ചത്. ടൗണിൽ നിലവിലുള്ള വൺവേ സംവിധാനം ഒഴിവാക്കണമെന്ന് അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബി.സുരേഷ് ആവശ്യപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചക്കാലത്തേക്ക് വൺവേ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ടൗണിലെ വൺവേ സംവിധാനം തുടരണമെന്നാണ് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് മന്ദമരുതി പറഞ്ഞത്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് പുറകില്‍ സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിലൂടെ സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം കയറിയിറങ്ങിപ്പോകുന്നതും, വാഹനങ്ങള്‍ വൺവേ കയറി പോകുമ്പോൾ ഓർത്തഡോക്സ് പള്ളിയുടെ ഭാഗത്തു കൂടി പ്രധാന റോഡിലേക്ക് ഇറങ്ങുന്നതും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൺവേ പൂർണ്ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്നും, പഞ്ചായത്തുകളും വിവിധ വകുപ്പുകളും തീരുമാനമെടുത്ത് റാന്നി ടൗണിൽ അംഗീകൃത ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ അനുവദിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് – വകുപ്പ് തല ഉദ്യോഗസ്ഥർ തങ്ങളുടെ നിർദ്ദേശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തഹസിൽദാർക്ക് സമർപ്പിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. ഇതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും എം.എൽ.എ അറിയിച്ചു. യോഗത്തിൽ അങ്ങാടി, പഴവങ്ങാടി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാര്‍, സെക്രട്ടറിമാർ, പൊലീസ് ,മോട്ടോര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...