കോന്നി കാട്ടാത്തി ഉന്നതിയില്‍ ഊരുമൂപ്പനെ കാണാതായ സംഭവം ; കടാവര്‍ നായയെ എത്തിച്ച് നടത്തിയ തെരച്ചിലും വിഫലമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കാട്ടാത്തി ആദിവാസി ഉന്നതിയിലെ ഊരുമൂപ്പനായ മോഹന്‍ ദാസിനെ കാണാതായിട്ട് എട്ടുദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തെളിവും ലഭിക്കാതെ പോലീസും വനം വകുപ്പും. കടാവര്‍ നായയെ എത്തിച്ച് പോലീസും വനപാലകരും സംയുക്തമായി വനത്തില്‍ തെരച്ചില്‍ നടത്തിയിട്ടും ഫലം കണ്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളാണ് കടാവര്‍ നായകള്‍. നടുവത്തുംമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മൂപ്പന്‍റെ തിരോധാനത്തിന് പിന്നില്‍ 2023 ല്‍ ഇദേഹത്തിന്‍റെ ബന്ധുവുമായി ബന്ധപ്പെട്ട കേസും, ഇത് പോലീസ് ഒത്തുതീര്‍പ്പാക്കിയ ശേഷം കോടതിയില്‍ നിന്നും സമന്‍സ് വന്നതുമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സമന്‍സ് വന്നതിലുള്ള മാനസിക വിഷമത്തിലാണ് മൂപ്പന്‍ കാട് കയറിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്.

സംഭവത്തില്‍ അന്നത്തെ കോന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പോലീസിനും എതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കോന്നി എം.എല്‍.എ അഡ്വ കെ.യു ജനീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഈ കേസില്‍ പോലീസ് കൈക്കൂലി വാങ്ങിയെന്നാണ് കുടുംബം ഉയര്‍ത്തുന്ന ആരോപണം. പോലീസിനെ പ്രതിക്കൂട്ടിലാക്കി അന്ന് മൂപ്പനെ പ്രതികൂട്ടിലാക്കിയ ഗോമതി എന്ന സ്ത്രീയും രംഗത്ത് വന്നിരുന്നു. അന്നത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ഇവരും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ വന വിഭവമായ പൊന്നമ്പൂ ശേഖരിക്കാന്‍ പോയ സംഘത്തില്‍ മൂപ്പന്‍ എത്തിപ്പെട്ടെന്ന് സംശയം ഉണ്ടായിരുന്നു എങ്കിലും മൂപ്പനെ ഇവരും കണ്ടില്ല. കനത്ത മഴയും പ്രതികൂലമായ കാലാവസ്ഥയും അവഗണിച്ചാണ് സംഘം മൂപ്പനായി തെരച്ചില്‍ നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...