കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി കുട്ടികൃഷ്ണന്‍ (61) ആണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊയിലാണ്ടി ബിവറേജില്‍ മദ്യം വാങ്ങാന്‍ നില്‍ക്കുന്നതിനിടെയാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടികൃഷ്ണന്റെ ഭാര്യ സുധ(56) യെ ഇവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ സമീപത്തെ താല്‍ക്കാലിക ഷെഡിലാണ് ഇരുവരും താമസിച്ചിരുന്നത്.
ഇവിടെ രാവിലെ എട്ടു മണിയോടെ സമീപത്ത് തൊഴിലുറപ്പിനെത്തിയവരാണ് മൃതദേഹം കണ്ടത്.

അവര്‍ പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് കുട്ടികൃഷ്ണന്‍ വീട്ടില്‍ എത്തുമ്പോഴാണ് പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്, മകന്‍ ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. പൊലീസും ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയിരുന്നു. ബസ് സ്റ്റേഷനുകള്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികൃഷ്ണനു വേണ്ടി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...