രാജീവ് ഗാന്ധി ബയോടെക്‌നോളജിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കണം : ജോസ്‌കെ.മാണി

For full experience, Download our mobile application:
Get it on Google Play

പാലാ: കേന്ദ്രസര്‍ക്കാരിന്റെ ബയോടെക്‌നോളജിവകുപ്പിന് കീഴില്‍ പാലായില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആര്‍.സി.സി.ബി ഡയറക്ടറുമായും ചീഫ് കണ്‍ട്രോളറുമായും ജോസ് കെ.മാണി എം.പി ചര്‍ച്ച നടത്തി. നിലവില്‍ സെന്ററിന്റെ പ്രവര്‍ത്തനം 12 മണിക്കൂറാണ്. മുഴുവന്‍ സമയം പ്രവര്‍ത്തിച്ചാല്‍ രാത്രികാലങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് വലിയ ആശ്വാസകരമാവും. സെന്ററിന്റെ പ്രവര്‍ത്തനം മുഴുവന്‍ സമയം ആക്കണമെന്ന് നിരവധിയാളുകള്‍ ആവശ്യപ്പെട്ടിരുന്നതായും എം.പി പറഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തെ ആദ്യത്തെ സെന്ററാണ് പാലാ താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് സ്ഥാപിതമാകുന്നത്. രോഗനിര്‍ണ്ണയത്തില്‍ ഏറെ പ്രധാനപ്പെട്ട ക്ലിനിക്കല്‍ പരിശോനകള്‍ ഏറ്റവും ആധുനിക നിലവാരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് നിലവില്‍ പാലായില്‍ ലഭ്യമാകുന്നുണ്ട്. കേരളത്തില്‍ ആരോഗ്യസുരക്ഷ നേരിടുന്ന വലിയ വെല്ലുവിളിയാണ് ആധുനിക ക്ലിനിക്കല്‍ പരിശോധനകള്‍. സാധാരണ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ കഴിയുന്ന മെഡിക്കല്‍ ലബോറട്ടറി സര്‍വ്വീസുകളുടെ അഭാവം. ആരോഗ്യ സുരക്ഷാ രംഗത്ത് സുപ്രധാന ചുവടുവയ്പ്പായിരുന്നു കേന്ദ്രപദ്ധതിയിലുളള ആധുനിക രോഗ നിര്‍ണയ കേന്ദ്രം.

ഗവണ്‍മെന്റ് നിര്‍ദേശിച്ചിരിക്കുന്ന കുറഞ്ഞ ചിലവില്‍ തൈറോയിഡ് ഹോര്‍മോണുകള്‍, ക്യാന്‍സര്‍ മാര്‍ക്കേഴ്‌സ്, ഇമ്മ്യൂണിറ്റി ടെസ്റ്റുകള്‍ തുടങ്ങി 450 ഓളം രോഗനിര്‍ണ്ണയ സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗുണനിലവാരത്തോടും കൃത്യതയോടും സമയനിഷ്ഠയോടും കൂടി മിതമായ നിരക്കില്‍ സാധാരണ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയ സൗകര്യം ലഭ്യമായതോടെ ആരോഗ്യ സുരക്ഷരംഗത്ത് കോട്ടയം ജില്ലയില്‍ മാതൃകാപരമായ സേവനം പ്രദാനം ചെയ്യുന്നതിന് പാലായിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് കഴിയുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...