യുവജന രാഷ്ട്രീയത്തിൽ മാറ്റം സൃഷ്ടിക്കുവാൻ കേരള യൂത്ത് ഫ്രണ്ട് എമ്മിന് കഴിയണം : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പാരമ്പരാകത രാഷ്ട്രീയ ശൈലിയിൽ മനം മടുത്ത യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാൻ കേരള യൂത്ത് ഫ്രണ്ട് എമ്മിന് കഴിയണമെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി. തിരുവല്ല മാമ്മൻ മത്തായി നഗറിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എംപി. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ എൻ.എം രാജു, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് റോണി മാത്യു, ഗവ.ചീഫ് വിപ്പ് എൻ.ജയരാജ്, പ്രമോദ് നാരായണൻ എംഎല്‍എ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലോപസ് മാത്യു, ജോർജ് കുട്ടി അഗസ്തി, എലിസബത്ത് മാമ്മൻ മത്തായി, ചെറിയാൻ പോളച്ചിറക്കൻ, സിന്‌ധു മോൾ ജേക്കബ്, ജില്ലാ സെക്രട്ടറി ജോർജ് എബ്രഹാം, മജ്നു രാജൻ എന്നിവർ പ്രസംഗിച്ചു.

സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം എം.വി സഞ്ജു ‘യുവജനങ്ങളും ഇടതുപക്ഷവും’ എന്ന വിഷയത്തിനെ പറ്റി ക്ലാസെടുത്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാക്കൻമാരായ അഡ്വ.ദീപക് മാമ്മൻ മത്തായി, ടോം ഇമ്മട്ടി, റോണി വലിയ പറമ്പിൽ, ജോജി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി നെബു തങ്ങളത്തിൽ, കെ.എസ്.സി ജില്ലാ പ്രസിഡന്റ് കരുൺ സക്കറിയ, നിയോജക മണ്ഡലം പ്രസിഡന്റ് മാരായ തോമസ് കോശി, ഹാൻലി ജോൺ റ്റോം ആയല്ലൂർ, ഷിജോ കോന്നി, അനീഷ്‌ അടൂർ എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ നിയോജക മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...