എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും സീറ്റില്ല ; പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

പാലാ : ഹയര്‍സെക്കന്‍ററി സ്‌കൂളുകളിലെ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോടും എല്‍.ഡി.എഫ് കണ്‍വീനറോടും ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും അവര്‍ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല.

നിലവിലെ സീറ്റുനില വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്ന് ജോസ് കെ മാണി ഫേസ് ബുക്കില്‍ കുറിച്ചു. ഈ വര്‍ഷം എസ്എസ്എല്‍സി – സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയമാണ് നമ്മുടെ വിദ്യാര്‍ഥികള്‍ നേടിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള ജില്ലയായി മാറിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. ഇതില്‍ 25 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്ക് ഒരു കോഴ്‌സിന് പോലും അഡ്മിഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ ഹയര്‍സെക്കന്‍ററി സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...