ജോ​സി​നെ കൂ​ടെ​ക്കൂ​ട്ടാ​ൻ യു​ഡി​എ​ഫ് ; ച​ർ​ച്ച ന​ട​ത്താ​ൻ ലീ​ഗ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​എ​ന്ന പാ​ർ​ട്ടി​യു​ടേ​യും ര​ണ്ടി​ല ചി​ഹ്ന​ത്തി​ന്‍റെ​യും അ​വ​കാ​ശം ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ ജോ​സ്.​കെ.​മാ​ണി പ​ക്ഷ​ത്തെ യു​ഡി​എ​ഫി​നൊ​പ്പം കൂ​ട്ടാ​ൻ യു​ഡി​എ​ഫി​ൽ ധാ​ര​ണ. ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​നൊ​പ്പം കൂ​ട്ടാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ലീ​ഗ് തു​ട​ക്ക​മി​ടും.

ഇ​തു സം​ബ​ന്ധി​ച്ച് എം.​കെ.​മു​നീ​ർ എ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​തി​നു ശേ​ഷം ലീ​ഗ് ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടു​ക​ൾ വ്യാഴാഴ്ച വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ പ​റ​ഞ്ഞു.

ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ​ത്തി​ൽ നി​ന്ന് ജോ​സ്.​കെ.​മാ​ണി പ​ക്ഷം വി​ട്ടു നി​ന്നി​രു​ന്നു. ഇ​തോ​ടെ ജോ​സ് പ​ക്ഷ​വു​മാ​യി എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു യു​ഡി​എ​ഫ്. ജോ​സ്.​കെ.​മാ​ണി​ക്ക് അ​നു​കൂ​ല​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി വ​ന്ന​തോ​ടെ യു​ഡി​എ​ഫ് നേ​തൃ​ത്വം ജോ​സ്.​കെ.​മാ​ണി​യെ ഒ​പ്പം കൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന്നീ​ക്കം തു​ട​ങ്ങി​യ ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​വി​ടെ​യും കൂ​ടു​ത​ൽ സീ​റ്റി​നാ​യി വി​ല പേ​ശാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി ഇ​ട​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...