ബഫര്‍ സോണിന് പിന്നാലെ ഞായറാഴ്ച പ്രവൃത്തിദിനം ; സഭ കൈവിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തിലെ ഇടതു സര്‍ക്കാരിന്റെ മെല്ലപ്പോക്കിന് പിന്നാലെ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നു കേരളാ കോണ്‍ഗ്രസ് (എം). സര്‍ക്കാര്‍ തീരുമാനത്തിനു വിരുദ്ധമായി ഞായറാഴ്ച കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്‌കൂളുകള്‍ തുറക്കില്ലെന്നു കെ.സി.ബി.സി. പ്രഖ്യാപിച്ചതോടെ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തള്ളിപ്പറഞ്ഞ് കേരള കേരളാ കോണ്‍ഗ്രസ് (എം) രംഗത്തെത്തി.

പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കായ കത്തോലിക്കാ സഭ കൈവിട്ടാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ബോധ്യമായതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേരളാ കോണ്‍ഗ്രസ് രംഗത്തുവന്നത്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്‌ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ ഭാരവാഹി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന നേതാക്കള്‍കൂടി പങ്കെടുത്ത യോഗമാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരേ രംഗത്തുവന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഓഫീസിലെത്തണമെന്ന ഉത്തരവ് മുമ്പ്  കേരള കോണ്‍ഗ്രസിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ഉത്തരവിനെതിരേയും കെ.സി.ബി.സി.രംഗത്തു വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...