25 ലക്ഷം രൂപയുടെ എം.ഡി.എയുമായി യുവാവ്‌ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി : വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ കൈയില്‍നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ. വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്ന് പിടികൂടി. കൊച്ചി കൂവപ്പാടം മുരിക്കുംതറ വീട്ടില്‍ പെലെ എന്നറിയപ്പെടുന്ന ശ്രീനിഷ് (32) ആണ് പിടിയിലായത്. അര കിലോഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ. യും മയക്കുമരുന്ന് വിറ്റ് കിട്ടിയ 20,136 രൂപയും പോലീസ് പിടിച്ചെടുത്തു. മരുന്ന് വില്‍ക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ത്രാസും കവറുകളും കണ്ടെത്തി. ചുള്ളിക്കല്‍ കൊച്ചങ്ങാടി കല്ല് ഗോഡൗണിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഇയാളുടെ സുഹൃത്ത് വഴി ബെംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്നിനെതിരേയുള്ള സര്‍ക്കാര്‍ പദ്ധതിയായ യോദ്ധാവ് വഴി ലഭ്യമായ വിവരങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് പോലീസ് പറയുന്നു. മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥ്, ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍, എസ്.ഐ. കെ.ആര്‍. രൂപേഷ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...