മയക്കുമരുന്നിന്റെ ദൂഷ്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം : ജോസ് കെ.മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യുവത്വത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് വിപത്തിനെ പാടേ ഇല്ലാതാക്കുവാന്‍ സമൂഹിക ഇടപെടലുകള്‍ ഉണ്ടാവണമെന്നും ലഹരിയുടെ സാമൂഹിക വിപത്തു സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി.പറഞ്ഞു.

മയക്കുമരുന്നു വിതരണ ശൃംഖല തകര്‍ക്കുവാന്‍ അധികൃതരോടൊപ്പം ഏവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലാകെ നടത്തിയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാനതല മോചന ജ്വാല തെളിക്കല്‍ പരിപാടി പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശിശുദിനമായ ഇന്നലെ ‘മയക്കുമരുന്നിനെതിരെ മോചനജ്വാലയുമായി ജില്ലയിലെ മുഴുവന്‍ വാര്‍ഡ് കമ്മറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലെയും തെരഞ്ഞെടുത്ത 7 ല്‍ പരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ജ്വാല തെളിച്ച്‌ മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ എടുത്തു. ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച്‌ മയക്കുമരുന്ന് വിരുദ്ധ പ്രചരണ ലഘുലേഖകളും വിതരണം നടത്തുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനിലേക്ക് ജാഥയും പ്രചാരണ പരിപാടികളോടൊപ്പം സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...