ജോസ് കെ മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചായിരുന്നു ജോസ് കെ മാണി വിജയിച്ചത്. ആകെ 137 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 96 വോട്ടുകളായിരുന്നു ജോസ് കെ മാണിയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന് 40 വോട്ടുകിട്ടി.

എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. മുന്നണി മാറ്റത്തെത്തുടര്‍ന്ന് ജോസ് കെ മാണി രാജിവെച്ച രാജ്യസഭാ സീറ്റിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലായിരിക്കെ 2018ലാണ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചത്. യുഡിഎഫ് വിട്ടതോടെ 2021 ജനുവരി 11 അദ്ദേഹം രാജി വെച്ചു. ഈ സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയുണ്ട്.

മുന്നണി വിട്ട് വരുമ്പോഴുള്ള സീറ്റ് ആ പാര്‍ട്ടിയ്ക്ക് തന്നെ നല്‍കുന്ന പതിവ് തുടര്‍ന്നാണ് എല്‍ഡിഎഫ് സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മുന്നണിയുടെ അടിത്തറ വിപുലപ്പെട്ടെന്നായിരുന്നു ജോസ് കെ മാണി പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മുന്നണിയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...