ശിശുമരണങ്ങൾ ഉണ്ടായ അട്ടപ്പാടിക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാർ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശിശുമരണങ്ങൾ ഉണ്ടായ അട്ടപ്പാടിക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാർ തീരുമാനം. കൂടുതൽ ആംബുലൻസുകൾ ഉറപ്പാക്കും. പോഷകാഹാരക്കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശനിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിക്കും. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പിന്‍റെ പ്രത്യേക അനുമതി നൽകും.

അട്ടപ്പാടി സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിക്കും. അട്ടപ്പാടിയിൽ മദ്യവർജ്ജന ബോധവൽക്കരണം ശക്തമാക്കാനും മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനമായി. അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇന്ന് പ്രത്യേക മന്ത്രിതല യോഗം ചേർന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാർ യോഗം ചേർന്നത്. പിന്നോക്ക വികസനം, എക്സൈസ് , ആരോഗ്യം, തദ്ദേശം, ഭക്ഷ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. അട്ടപ്പാടിയിലെ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് യോഗം ചേർന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...