മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ് ; കുറ്റം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റം നിഷേധിച്ച് െഎ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. പോലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ചുകേൾപ്പിച്ചപ്പോഴാണ് ശ്രീറാം കുറ്റം നിഷേധിച്ചത്. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി.അനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രത്തിലെ പിഴവ് കോടതി ചൂണ്ടിക്കാണിച്ചെങ്കിലും പിഴവ് തിരുത്താൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിക്കൽ, തെളിവു നശിപ്പിക്കൽ, മദ്യപിച്ച്‌ വാഹനമോടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.

മനഃപൂർവമല്ലാത്ത നരഹത്യക്കൊപ്പം അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചു എന്ന കുറ്റം എങ്ങനെ നിലനിൽക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അലക്ഷ്യമായി വാഹനമോടിച്ചു എന്ന കുറ്റം നിലനിർത്തണമെങ്കിൽ അശ്രദ്ധമായ പ്രവൃത്തികൊണ്ടുണ്ടായ മനഃപൂർവമല്ലാത്ത നരഹത്യ എന്ന കുറ്റമല്ലേ ചുമത്തേണ്ടതെന്നും കോടതി പ്രോസിക്യൂട്ടറോടു ചോദിച്ചു. വ്യക്തമായ മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം കോടതി പ്രതിയെ വായിച്ചുകേൾപ്പിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് 10 വർഷം കഠിനതടവും പിഴയുമാണ് ശിക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....